ആകാശവും
പുന്തുണ പാടുന്നുണ്ട്..
വിശുദ്ധിയുടെ മിഹാറാബില്
നെറ്റിവെച്ചു കരയുന്നവനു വേണ്ടി..
നിലാവ് ഉറങ്ങാതെ
കാത്തിരിക്കുകയാണ്
ലോകമുറങ്ങുറങ്ങിയ നേരത്ത്
മുസ്വല്ല വിരിച്ചവന് കൂട്ടിരിക്കാന്
അടുക്കള പൂട്ടിയിട്ട
പകലുകളില്
പിശാച്
പട്ടിണി കിടന്ന്, അലയുകയാണ്..
ദേഹ വിശപ്പിനപ്പുറത്ത്
ദേഹിക്ക് വിരുന്നൊരുക്കുകയാണ്
വിശ്വാസികള്..
റംസാന്..
സുകൃതങ്ങളുടെ പര്യായമാണ്,
അപരാധങ്ങളുടെ വിപരീതമാണ്,
മുർഷിദ് മോളൂർ

Comments
Post a Comment