അക്ഷരങ്ങളെ പ്രണയിച്ചവരുടെ കഥ..
ഇസബെല്ലാ രാജ്ഞിയുടെ സ്ഥാനാരോഹണ ചടങ്ങിന് ആ നാട്ടിലെ വൈദികന് അവര്ക്കെരു സമ്മാനം നല്കി..ഭാഷാ നിഘണ്ടു..
രാജ്ഞിയായ തനിക്കെന്തിനാ നിഘണ്ടു എന്ന് അവർ ചോദിച്ചപ്പോഴാണ് വൈദികന് പറഞ്ഞത് 'ഭാഷക്ക് വിപ്ലവങ്ങളെ സൃഷ്ടിക്കാനാവുമെന്ന്'
അതങ്ങനെയാണ്...എന്റെ മലയാളത്തിലും,
പരിഷ്കാരങ്ങളുടെ പുതിയ വഴികളിലൂടെ ഇന്ദുലേഖയുടെ കൈ പിടിച്ച് ചന്തു മേനോന് കയറവന്നതു മുതല് ഇന്നുവരേക്ക് മലയാളികള് രസിച്ചു വായിച്ച വിപ്ലവക്കുറിമാനങ്ങള്..ചെമ്മീന് മണക്കുന്ന കുട്ടനാടിന്റെ കായലോരത്ത് വെച്ച് പരിജയപ്പെട്ട തകഴിയുടെ കറുത്തമ്മയെ പ്രണയിച്ച് കീഴടക്കിയില്ലേ നമ്മള്?
സിനിമകളെ വായിക്കാന് പഠിപ്പിച്ചു തന്ന ഒരാളുടെ ക്ലാസില് വെച്ച്, വരികളെ എങ്ങനെ വെട്ടിമുറിക്കണമെന്നും ഞാന് പരിശീലിച്ചു. അന്നൊരു വൈകുന്നേരത്ത് മിഠായി തെരുവിലെ തിരക്കു പിടിച്ച വഴിയില് നിന്ന് എസ്. കെ. പൊറ്റക്കാടിനോട് തല്ലു കൂടിയത് കാപ്പിരികളുടെ നാട്ടിലെ തുറന്നു പറച്ചിലുകളെ ഉള്ക്കൊള്ളാനാവാത്തതിനാലായിരുന്നു..ആ തെരുവിന്റെ കഥ പറഞ്ഞു തരുന്പോള് എസ്. കെ വല്ലാതെ ക്ഷീണിച്ചിരുന്നു..മാനാഞ്ചിറ മൈതാനത്ത് ഓർമ്മകളുടെ മതില് കെട്ടിനുള്ളില് ബേപ്പൂർ സുല്ത്വാന്റെ ബാല്യകാല സഖിയെ ഓർമ്മിപ്പിച്ച് രണ്ടു പേർ കൈകോർത്തു നടക്കുന്നു......(പരീക്ഷണത്തിന്)
Comments
Post a Comment