നിശാഗന്ധി വിരിഞ്ഞില്ല, മഴവില്ലുദിച്ചില്ല...

അന്ന് മഴ പെയ്ത് തോർന്നപ്പോള് നനഞ്ഞ കുട ചുരുട്ടി പിടിച്ച് ആ വലിയ മനുഷ്യന് വീട്ടിലേക്ക് നടക്കാന് തുടങ്ങി. വഴിയില് കണ്ട പൂക്കളും ഇലകളുമെല്ലാം അയള് തല്ലിക്കൊഴിച്ചു..കുറേ നടന്ന് ക്ഷീണിച്ചപ്പോള് അയാള് നടു റോഡിലിരുന്നു..വാഹനങ്ങളുടെ തിരക്കുകള്ക്കിടയിലും കുലുക്കമില്ലാതെ ഇരുന്ന് സിഗരറ്റ് വലിക്കുന്ന അയാളെ എല്ലാവരും എത്തി നോക്കുന്നുണ്ടായിരുന്നു..

രാത്രി മഴപെയ്ത് പുര മുഴുവനും വെള്ളം കയറിയപ്പോളയാള്  രാവിലെ റോഡില് മറന്നു വെച്ച കുടയന്വോശിച്ചിറങ്ങി. പെരും മഴയത്തും കുട ചുരുട്ടി പിടിച്ച് തിരിച്ചു നടന്നു. അയാള്ക്കന്ന് ശരിക്കുറങ്ങാനായില്ല.. അല്ലെങ്കിലും വിക്രം റോയി മരിച്ച ശേഷം അയാളിതുവരെ നന്നായൊന്നുറങ്ങിട്ടു പോലുമില്ല..
പിറ്റേന്ന്, ബ്രഷ് ചെയ്യാന് പോലും സമയം കളയാതെ നേരത്തെ വന്ന് കട തുറന്നു. വിക്രം റോയി മരിച്ച വാർത്ത നഗരത്തിലാദ്യം പറഞ്ഞത് അയാളായിരുന്നു..ചന്തയിലന്നു നല്ല തിരക്കുണ്ടായിരുന്നു..നല്ല കച്ചവടം നടക്കുന്പോഴും പക്ഷെ, ഇയാളുടെ കടയിലൊരാള് പോലും വന്നില്ല..
നഗരത്തിലെ പ്രധാനിയുടെ വീട്ടില് അന്നു രാത്രി മഹാത്മാ ഗാന്ധി വന്നു പോയി..അതോരു സ്വപന സന്ദർശനമായിരുന്നു..

വിക്രം റോയിയെ നിങ്ങളറിയുമോ ?  ഗാന്ധി ചോദിച്ചു.
പഴയ മാർക്കറ്റിലെ വിക്രമല്ലേ.. ഇന്നു വരെ ഒരാള്ക്കും കടം കൊടുക്കാത്ത, ഉപഭോക്താക്കളോട് പുഞ്ചിരിക്കാത്ത വിക്രം..അയാളെ ഞാനറിയും.: പ്രധാനി മറുപടി പറഞ്ഞു..

പിറ്റേന്ന് പത്രങ്ങളെല്ലാം ഈ കഥയെഴുതി. വിക്രമിനെ അന്വോഷിച്ച് ഗാന്ധി വന്നത് വാർത്തയായി.. വാർത്തയാദ്യം പറഞ്ഞയാളെ കുറിച്ചും ചില പത്രങ്ങളെഴുതി..ബിസ്സിനസ്സ് ശത്രുതയെന്ന കാരണം പറച്ചിലു കൂടി കേട്ടതോടെ അയാള് വല്ലാതെ അസ്വസ്തനായി..

പ്രഭാത ബാങ്കു വിളിക്കാനായി ശൈഖ് വന്നപ്പോള് പതിവു പോലെ അബ്ദുള്ളയും അലവിയുമെല്ലാം കൂടെയുണ്ടായിരുന്നു..വിക്രം റോയിയുടെ ആത്മാവ് നഗരത്തിലെല്ലായിടത്തും കറങ്ങുന്നുണ്ടെന്നും, ചിലരൊക്കെ കണ്ടിട്ടുണ്ടെന്നും കേട്ടത് ശരിയാണോ    എന്നായിരുന്നു ശൈഖിനോട് അലവി ചോദിച്ചത്..പക്ഷെ അബ്ദുള്ള അതൊക്കെ ശരിയാണെന്ന് വിശ്വസിച്ചിരുന്നു..പ്രാർത്ഥന കഴിഞ്ഞ് നടക്കുന്പോള് ആരോ വിളിക്കുന്ന പോലെ തോന്നി ..അബ്ധുള്ള തിരിഞ്ഞു നോക്കാതെ ഓടി..
ബ്രിട്ടീഷു കാലത്തെ അന്തവിശ്വാസങ്ങളെല്ലാം പാടി നടന്നിരുന്ന അബ്ദുള്ള അന്നു രാത്രി വെള്ളത്തില് വീണ് മരിച്ചു..പിറ്റേന്ന് രാവിലെ പള്ളിക്കടുത്ത് അലവിയും മരിച്ചു വീണു..
അന്തവിശ്വാസങ്ങള്ക്കെതിരെ ഇന്നലെ വരെ പ്രസംഗിച്ച ശൈഖ്, പേടിയാവുന്നു എന്നും പറഞ്ഞ് നാടു വിട്ടു..വൈകുന്നേരമായപ്പോഴേക്ക് ഏകദേശം പകുതിയോളം കുടുംബവും പോയിക്കഴിഞ്ഞിരുന്നു..
അബ്ദുള്ളയുടെ ദത്തു പുത്രന്മാരല്ലാത്ത എല്ലാവരും നാടുവിട്ടു..അവർ മൂന്നു പേരും മാത്രമായ നഗരത്തില് അന്ന് മഴ പെയ്തില്ല.. രാമനും മുഹമ്മദും തോമസും അവിടെ തന്നെ ജീവിച്ചു..പ്രാർത്ഥകളില് വിശ്വാസമില്ലാത്ത അബ്ദുള്ളക്കു വേണ്ടി അവരുടെ മുന്നു മതങ്ങളും പ്രാർത്ഥിച്ചു..

രാവിലെ വീണ്ടും മഴ പെയ്തു തുടങ്ങി..നഗരം ഒലിച്ചു പോവുകയാണെന്ന് അവർ തിരിച്ചറിഞ്ഞു..നീന്തി രക്ഷപ്പെടാമെന്നായി മുഹമ്മദ്, പക്ഷെ നിന്തമറിയാത്ത രാമനു വേണ്ടി അവർ അതിനു നിന്നില്ല. എന്നാല്  മരത്തില് കയറയിരുന്ന് നോക്കാമെന്നായി തോമസ്..മുഹമ്മദിനെ ഒാർത്ത് അവർ മരം കയറിയില്ല. ഒരാളെയും ഒറ്റക്കു വിടാന് മനസ്സില്ലാത്തതിനാല്, അവരാരും രക്ഷപ്പെടാനുള്ള വഴി നോക്കിയില്ല.
ഒപ്പം നില്ക്കാനുള്ള അവരുടെ തിരുമാനത്തെ ഒരു മതവും ചോദ്യം ചെയ്തില്ല. മഴ കൂടി വന്നു.. വാതിലിനപ്പുറത്ത് മരണം ഒഴുകി വന്നു നിന്നു..ബാങ്കു വിളികളും, ശംഖു നാധങ്ങളും മണി മുഴക്കങ്ങളുമെല്ലാം അവിടെ ഉയർന്നു കേട്ടു..വെള്ളം കൂടിക്കൂടി വന്നു.
കുറച്ചപ്പുറത്ത് ഉയർന്നു കാണുന്ന മിനാരത്തില് നിന്ന് യേശുവിനൊപ്പം രക്ഷകനായി കൃഷ്ണ ഭഗവാനവതരിക്കുമെന്ന് രാമനപ്പഴും വിശ്വസിച്ചു. മരണം സമ്മതം ചോദിക്കാതെ കയറി വന്നു. നിശബ്ദമായി യാത്ര പറഞ്ഞ് തോമസ് നിലത്തു വീണു. അവരുടെ കണ്ണീരിന് ഒരു മതത്തിന്റെയും രുചിയില്ലായിരുന്നു..ഇത്തിരി നേരം കഴിഞ്ഞപ്പോഴേക്ക് വെള്ളം കുടിച്ച് വയറു വീർത്ത് മുഹമ്മദും നിശ്ചലനായി. അയാളുടെ വിയർപ്പിന്  ദർഗാ ശരീഫിലെ അത്തറിന്റെ മണമുണ്ടായിരുന്നു..പുണ്യാത്മാക്കള് ഒരു വിഭാഗത്തിന്റെയുമല്ല , അവർ നാടിന്റെ പൊതു സ്വത്താണെന്ന് എവിടെയോ വായിച്ചത് അറിയാതെ ഓർമ്മ വന്നു..അടുത്ത ഊഴം തന്റെതാണെന്നറിഞ്ഞിട്ടും മരിച്ചു കിടക്കുന്നവരെ പരിപാലിക്കാന് നിന്നു തോമസ്. പണ്ട് പള്ളിയില് നിന്ന് പഠിച്ച  മന്ത്രങ്ങള് ചൊല്ലി നോക്കി..അയാളും പിന്നെ വെള്ളത്തിലൊഴുകാന് തുടങ്ങി

ഗാന്ധിജി അന്നു സ്വപനത്തില് പോലും വന്നില്ല. ഇന്ത്യയിലൊരിടത്തും പിന്നെ കുറച്ച് ദിവസം മഴ തോർന്നതുമില്ല. പുറം കടലില് മത്സ്യ ബന്ധനത്തിറങ്ങിയ ചിലരൊക്കെ മഹാ സമുദ്രത്തിന്റെ സ്വഭാവം മാറിയെന്ന് പറയുന്നത് കേട്ടു. കരയിലെവിടെയോ തീപിടിച്ചവന്റെ നിലവിളികള് ഉയർന്ന് കേട്ടു. മതങ്ങള് മതിലു കെട്ടിയ ലോകത്ത് ഇനി വളരാനില്ലെന്ന് പറയാതെ പറഞ്ഞ് നിശാഗന്ധി പിന്നീട് വിരിഞ്ഞില്ല, മഴവില്ലുദിച്ചില്ല, ആരും പരസ്പരം മിണ്ടിയില്ല,
ഇതൊക്കെ അറിഞ്ഞിട്ടും അയാളുടെ ചിന്ത വിക്രമിന്റെ ഘാതകരെ കുറിച്ചായിരുന്നു. അർത്ഥമറിയാതെ രാജ്യത്തിന്റെ പ്രതിജ്ഞ ചൊല്ലുന്ന ഒരു കുട്ടിയായി അന്നയാള് ഗാന്ധിജിയെ സ്വപ്ലം കണ്ടു.
പുറത്ത് മരത്തില് കൂടു കൂട്ടിയ പ്രാവുകള് ചത്തു വീണു, അയാളുടെ ഡയറിയിലെ സ്വതന്ത്ര്യ സമര കാലത്തെ സൌഹാർദ്ധ കഥകള് നനഞ്ഞു കുതിർന്നു
പുറത്ത് മഴ പെയ്തു തോർന്നപ്പോള് സ്വതന്ത്ര്യ ഇന്ത്യയുടെ പുതിയ മാപ്പു പിടിച്ച് മനസ്സിലുയർന്ന വർഗ ബോധത്തിന്റെ മതിലു ചാരിെന്നത്തെയും പോലെ അയാള് നടക്കാനിറങ്ങി, 

Comments

Post a Comment