കിക്കോഫില് തുടങ്ങുന്നു            നമ്മുടെ അത്താഴവും നോന്പും.....

കിക്കോഫില് 
തുടങ്ങുന്നു നോന്പും അത്താഴവും..

വികാരങ്ങളുടെ
ആക്രമണ മുന്നേറ്റങ്ങളെ
സേവ് ചെയ്ത്
ഈമാനിന്റെ വല കാക്കണം വിശ്വാസി..

പിശാചിന്റെ തന്ത്രങ്ങള്ക്ക് 
പിടി കൊടുക്കാതെ,
വൈധരണികളെ
ട്രിപ്പിള് ചെയ്ത്  ലക്ഷ്യം കാണണം..

വിശപ്പിന്റെ വിളികളെ 
സബ്സ്റ്റ്യൂട്ട് ചെയ്ത്
സ്വർഗീയ വിചാരങ്ങളെ
കളത്തിലിറക്കിയാവണം മുന്നേറ്റങ്ങള്..

ദുർ ബോധനങ്ങള്ക്ക്
റെഡ് കാർഡ് കാണിച്ച്,
വിവേകത്തിന്റെ ജഴ്സിയണിഞ്ഞ്
നിറഞ്ഞു കളിക്കണം വിശ്വാസി..

ജീവിത വഴിയിലെ
വൈധരണികള്ക്കിടയിലൂടെ
സൃഷ്ടാവിന്റെ വഴിയിലേക്ക്
ഒാടിക്കയറാനാവണം ഈ റമദാന്റെ ആഘോഷങ്ങള്...

കോപ്പാ അമേരിക്കയില്
വീണുടയാത്ത,
സഹനയാത്രയാവണം
ഈ വിശുദ്ധ നിമിഷങ്ങള്....


                                    മുർഷിദ് മോളൂർ


Comments

Post a Comment