ജീവിത യാത്രക്കുറിപ്പുകള് അനിശ്ചിതത്വങ്ങളെ പ്രസവിക്കുന്നത് സാദാരണയാണ്. നമ്മളെഴുതിയ കണക്കു പുസ്തകത്തിന് ദൈവം ചിലപ്പോള് മാർക്കിടാതെ പോവുന്നു..അനുവദിച്ച അവസാനത്തെ നിശ്വാസവും വിടർന്ന്, വാടി താഴെ വീണാല് യാത്ര പറയാന് പോലും അവസരം കിട്ടാതെ വഴി പിരിഞ്ഞു നടക്കേണ്ടി വരുന്നു..മരണത്തിന്റെ വിശേഷങ്ങള് സ്വപ്നങ്ങളെ പോലെയാണ്..ചോദിക്കാതെ കയറി വരുന്നു,,ഒന്നു പറയാനും വിവരിക്കാനും നില്ക്കാതെ ഇറങ്ങിപ്പോവുന്നു..
അള്ളാഹുവിന്റെ കലണ്ടർ ..വൈരുദ്ധ്യങ്ങള് നിറഞ്ഞ കുറച്ച് അക്ഷരങ്ങളാണ്.. മരണത്തിന്റെ നിർവൃതി അനുഭവിക്കാനും അസ്വദിക്കാനുമുള്ളതും..
പ്രിയപ്പെട്ട ശിഹാബ് ....ഒർമ്മയിലെ മരിക്കാത്ത ശോഭയായി ഇന്നും ജീവിക്കുന്നു....കഴിഞ്ഞ മാസമാണ് ഞാന് അവരെ ആദ്യമായി കാണുന്നത്..പട്ടാന്പിയിലെ സ്ഥാപനത്തില് ചെന്ന രാത്രി..അര മണിക്കൂർ..അത്രയാണ് പരിചത്തിന് ദൈർഘ്യം..പക്ഷെ ആഴത്തിലടയാളപ്പെടുത്തിയിരുന്നു അത്.. അന്ന് അവിടെ വന്ന ഗസ്റ്റുകളോട് കൂടെ പ്രാര്ത്ഥനാ സദസ്സ്, ഡൈനിംഗ് ഹാളില് ഇടതു കൈ കൊണ്ട് വെള്ളം കുടിച്ച കുട്ടിക്ക് തിരുത്ത് കൊടുത്ത്, അതിനിടയില് ഉസ്താദുമാരോട് സംസാരച്ചിരികള്..
വിരുന്നുകാരനായ എനിക്കും കിട്ടി ഒരു സാരോപദേശം..വലതുകൈ കൊണ്ട് സപ്പോർട്ട് കൊടുത്ത് ഇടതു കൈ കൊണ്ട് വെള്ളം കുടിച്ചതാണ് ഞാന്
..മുർഷിദ് ഉസ്താദ്...........
.ഞാന് നോക്കിയപ്പോള് ശിഹാബ് ഉസ്താദാണ് വിളിക്കുന്നത്
. ഗ്ലാസു കഴുകാന് ഇവിടെ ആളുണ്ട്. വലതു കൈ കൊണ്ട് കുടിച്ചോളു
. തർബിയ്യത്തിലെഴുതിയ സ്നേഹ ശബ്ദം..ഈ അര മണിക്കുറില് എനിക്കവര് വിസ്മയമായിരുന്നു.
സ്വർഗ തീരത്തേക്കുള്ള യാത്രാ മദ്ധ്യേ അവര് ദാറുല് ഹുദായിലും വന്നിരുന്നു..നിശബ്ദനായി യാത്ര പറയാന്..
ഇത്തിരി നേരം കൊണ്ട് ഒത്തിരി ആഴത്തിലേക്ക് വേരിറങ്ങിയ ബന്ധം എനിക്ക് പ്രാർത്ഥന നിറഞ്ഞ കണ്ണുനീരായി.. പ്രസംഗിക്കാനെഴുനേറ്റു നില്ക്കുന്ന മിഹാറാബിനു ചാരെ എന്നും ഒാർമ്മിക്കാന് മുഖം വിരിച്ച് വന്നു കിടന്നു എനിക്ക് പ്രിയപ്പെട്ട ശിഹാബുസ്താദ്..ഇക്കാക്കമാരുടെ ബിസു..
ഞങ്ങളുടെ ഹാജ്യാരും ശൈഖുനയും പ്രിയപ്പെട്ട സ്വാലിഹും പോയ വഴിയേ...

കണ്ണീരില് കുതിര്ന്ന ഓര്മച്ചീന്ത്....
ReplyDelete