ഓർമ്മക്കുറിപ്പുകളിലെ വസന്തോത്സവമാണ് റൂബിക്കാലം.....

വിധികള് കുറിച്ചു വെച്ച കിതാബില് നിന്ന് ഞാനവസാനം ആസ്വദിച്ചത് ആ ദിനങ്ങളായിരുന്നു...ജീവിത യാത്രയുടെ സ്വർഗ വഴിയില് വെച്ച് നിങ്ങളോടൊത്ത് ആഘോഷിച്ചു തീര്ത്ത നിമിഷങ്ങള്..അക്ഷര ജീവിതത്തിലെനിക്ക് കിട്ടിയ ഏറ്റവും മനോഹരമായ അംഗീകാരം..
റൂബി ജീവിതത്തിലെ ഒറദ്ധ്യായത്തിന്റെ പേരായി മാറിയ




നേരം....മറക്കാനാവാത്ത അനുഭവങ്ങളുമായി നിങ്ങള് ഹൃദയത്തില് ഖൈമ കെട്ടിയ കാലം......ഇന്നലകളേ തിരികെ വരുമോ      എന്ന് പാടുന്നുണ്ട് എൻറെ കണ്ണും കാതും ഖല്ബുമെല്ലാം.......പരിചയമില്ലാത്ത ഇടവഴികളിലൂടെ ഒറ്റക്ക് നടക്കുന്ന പോലെയായിരുന്നു തുടക്കം,    നഷ്ട സ്വർഗത്തിലേക്ക് ഒാർമ്മയുടെ കണ്ണെറിഞ്ഞ് ഒന്ന് കാണാന് മനസു തരുമോ എന്ന് പ്രാർത്ഥിച്ചിരിപ്പാണ്  ഞാന്.....
             അങ്ങനെയാണ് ഈ യാത്രയുടെ ആരംഭം. ചോദിക്കാതെ ഇടിച്ചു കയറി ചെന്ന് സർപ്രൈസ് കൊടുക്കാനുള്ള ഇന്ദ്രജാലം എനിക്കറിയില്ലായിരുന്നു..നന്ദി എല്ലാവർക്കും,  നിങ്ങളുടെ നിലാവ് കൊണ്ട് എനിക്ക് നിഴല് പകർന്നതിന്.....
                                       ....................................................................................
       
                        പത്തു കൊല്ലം ഒരുപാട് തേടിയിട്ടും  കിട്ടാത്ത വഴികള് തുറന്നു വന്നു..കൂടെ നടക്കാന് ഒരുപാടാളുകളുണ്ടായിരുന്നു..ജയ് വിളിച്ച്, കൂക്കി വിളിച്ച്, കയ്യടിച്ച്              അങ്ങനെ നടന്നു.
                    റൂബിക്കൂട്ടത്തിന് മുന്പില് നില്ക്കുന്പോള്  സന്തോഷമുണ്ടായിരുന്നു. പിന്നിലാരാക്കൊയാണ്.....പ്രതിഭാ വിലാസം കൊണ്ട് ദാറുല് ഹുദാ ചേർത്തു പിടിച്ചവർ..
അഭിവന്ദ്യനായ  ചേളാരി സുബൈർ ഉസ്താദ് പതാക കൈമാറുന്പോള് തക്ബീറു കൊണ്ട് സപ്പോർട്ട് തന്നവർ...നിങ്ങളൊക്കെ പകർന്ന ധൈര്യം കൊണ്ടാണ് റൂബി  തിരിച്ചു വന്നത്.. മുന്നോട്ട് നടന്നത്..
               നിങ്ങളില് ചിലരെ എനിക്ക് പരിചയം പോലുമില്ലായിരുന്നു....സർഗ നിലാവില് കുളിച്ച് ദാറുല് ഹുദായുടെ മുറ്റത്ത് നമ്മളൊന്നു ചേര്ന്ന ശേഷം ഇനി നിങ്ങളാരും എനിക്ക്  അന്യരല്ല..
             ഒരാഴ്ച്ചത്തെ സൌഹൃദം, ഒരായുസ്സിന്റെ പുസ്തകത്തിലേക്ക് നിറം പകർന്ന കാലം...പ്രിയപ്പെട്ട് കൊച്ചനുജന്സ്..നിങ്ങളുടെ വാശിയും ആവേശവും എനിക്ക് ഊർജ്ജമായിരുന്നു.. ഒരുക്കങ്ങളും  പരിശീലനങ്ങളും ,,എല്ലാം....നിങ്ങളുടെ നിശ്കളങ്കമായ തക്ബീർ വിളികള്.. പോയിന്റ് കുറയുന്പോള്  നിങ്ങളുടെ ആത്മാർത്ഥമായ സങ്കടങ്ങള്.. പതാക പിടിച്ച് നിങ്ങളവതരിപ്പിച്ച യാത്രകള്..പറഞ്ഞു തന്നതെല്ലാം അനുസരിച്ച കുഞ്ഞു മനസ്സുകള്....ഒന്നിച്ചിരുന്ന് കൊട്ടിപ്പാടിയ വൈകുന്നേരങ്ങള്..

              ഡാനിഷ്.....റൂബിക്കാലത്ത് ഞാനറിഞ്ഞ മികച്ച സ്റ്റാർ മേക്കർ..നീ തുടങ്ങിത്തന്ന ആഘോഷമാണ് അവസാനം വരെയും ഞങ്ങളേറ്റു പിടിച്ചത്..നിങ്ങളുടെ കയ്യടികള് ഇപ്പഴും ഞാന് കേട്ടു കൊണ്ടിരിക്കുന്നു..പിന്നോട്ട് വന്നപ്പോഴും മുന്നോട്ട് പാഞ്ഞപ്പോഴും എല്ലാം നിങ്ങളായിരുന്നു ഞങ്ങള്ക്ക് ആവേശം....നന്ദി  എല്ലാ സഹായങ്ങള്ക്കും..നിങ്ങളുടെ അടക്കങ്ങള്ക്കും അനക്കങ്ങള്ക്കും...
ചുറ്റും നിന്ന് ചാടാന് നിങ്ങളുടെ  സ്നേഹം നിറഞ്ഞ പിന്തുണയുണ്ടായ സമയം.......മറക്കാതെ കാക്കും ഞാന്   എന്റെ ജീവിത വഴിയിലെ ഓർമ്മക്കുറിപ്പുകളില്......
പേരെഴുതിപ്പറയാനലല്ല, നിങ്ങളോട് നന്ദി പറയാനാണ് എന്റെ കീ ബോർഡില് അക്ഷരമില്ലാത്തത്..എല്ലാവരും ചേർന്നെഴുതിയ ചരിത്രമായിരുന്നു റൂബി. ആത്മ വിശ്വാസം കൊണ്ട് ഈണം പകർന്ന  ഇതിഹാസ രാഗമായിരുന്നു....ഒന്നിച്ചിരുന്ന് കോർത്തെടുത്ത കലാ മാലയായിരുന്നു, ചുറ്റുമിരുന്ന് നിറം കൊടുത്ത വർണ്ണ ചിത്രമായിരുന്നു..........
                                    .പ്രിയം നിറഞ്ഞ പിന്തുണ പാടിയ മുബശ്ശിർ കൊളംബില്.......സംസാരം പോലെ എല്ലാം വേഗത്തിലൊരുക്കിയ ഫൈറോസ്ച്ച, നിശബ്ദമായി ചരടു വലിച്ച ഗുലാം സർവർ..... എല്ലാം പഠിച്ചൊരുങ്ങി ഉത്തരമെഴുതാന് കൂടെ വന്ന ജൂസൈർ...മസില് പിടിക്കാതെ  സിംപിളായി നടന്ന അനീസ് കംബ്ലക്കാട്,  ഒറ്റക്കു നടന്നപ്പോഴും ഒരുപാട് ചെയ്തു തീർത്ത ഉനൈസ്.... ജോഷ് കൊണ്ടെഴുതിയ വിപ്ലവ നായകന് റഹ്മത്തുല്ല ഭായ്....എല്ലാ നേരവും ഓടി നടന്ന     ഞങ്ങളുടെ അലപ്പുഴ എക്സ്പ്രസ് ജാബിർ ബ്രോ..  വഴി മരുന്നൊരുക്കി കൂടെ നിന്ന മുനവ്വർ മണ്ണാർക്കാട്, സദാ ഉണർന്നു നടന്ന അമീനുല് ഭായ്...
                    റൂബി, റൂബി  വിളികള് ഇപ്പോഴും തോരാതെ പെയ്യുകയാണ്.......ജയ് ജയ് റൂബി റൂബി ........,നഷ്ട സ്വർഗത്തെ കുറിച്ചോർമ്മിക്കുന്ന ആദമിന്റെ ചിത്രമാണ് ഖല്ബിലും കണ്ണിലും
                         ഹായ് ബിഷ്ർ...നീ പറഞ്ഞതു പോലെ തന്നെയല്ലെ അവതരിപ്പിച്ചത്.. 
           മുർശിദ്....നീ എഴുതിയ അടിക്കുറിപ്പുകള് അടിപൊളിയായിരുന്നു..
           മുനവ്വർ....ഫേസ് കിതാബിലെന്താ നീ പറയാതിരുന്നത്...
            അഫ്സല്.....തൂ ഹഖീഖത്ത് ഹെ മേ സിർഫ് ഇഹ്സാസ് ഹൂ,   നീ ഉള്ളറിഞ്ഞ് പാടിപ്പറഞ്ഞത് എത്ര സത്യമായിരുന്നു.,,
         
             സ്വബിർ.....താളവും ശ്രുതിയും ഗംഭീരമായിരുന്നു.....മോന് നന്നായി പാടി ട്ടോ.
           ഷാമില്....വിസ്മയമായിരുന്നു  പ്രകടനങ്ങള്.....
            ജസീം....... പാസ്സുകള് കൃത്യമായിരുന്നു.....
            ഖലീല്.........ഈ യാത്രയുടെ വഴിയോരങ്ങളില് നല്ല കൂട്ടുകാരനായിരുന്നു.....
                      ഫാലില് അഹ്മദ്......എല്ലാം കണ്ട്രോള് ബട്ടണനമർത്തി പിടിച്ചല്ലേ നമ്മളൊരുക്കിയത്.....
              റഹീം.......വിനയം കൊണ്ടാണ് നമ്മളത്രയും നടന്നത്......
              ഫൈസല്.....ആകെ കളറായില്ലേ                       എല്ലാം..
                  
                              ..............................................................................................

            തോല് വിക്ക് കാരണം പറയാനല്ല.  നിർവൃതിയുടെ കഥ പറയുകയാണ് ഞങ്ങള്....
                        സന്തോഷത്തിനും സങ്കടത്തിനുമപ്പുറം അവിസ്മരണീയമായ ഒരുപിടി ഓർമ്മകളായിരുന്നു മിഷന് ടാലന്റ്റ്.                     
                       വിജയക്കൊടിയുടെ ആരവങ്ങളവസാനിച്ചാല്,    മുദ്രാവാക്യങ്ങളുടെ ശബ്ദമടഞ്ഞാല്.. വാങ്ങിവെച്ച ആഹ്ലാദ ചിഹ്നങ്ങളെല്ലാം തീർന്നാല്.....പതാക വാങ്ങി വെച്ച് ആഘോഷങ്ങളവസാനിച്ചാല്....ചാടിത്തിമർപ്പെല്ലാം കഴിഞ്ഞ് തളർന്നുറങ്ങിയാല്...... 
 പിന്നെ എല്ലാവർക്കും സാഫല്യം തീർത്ത വരികളാണ് എല്ലാം.. അവസാനത്തെ ലാപില് കുതിച്ചു കയറി സല്സബീലും വാങ്ങി തക്ബീറു ചൊല്ലിയ  ടീം എമറാള്ഡ്.....അന് വർ,  നിഞ്ഞളുടെ സ്പിരിറ്റിന് ഞങ്ങളുടെ സിന്ദാബാദ്....
              പൊരുതാനുറച്ച് തുടക്കം മുതല് തകർത്താടിയ ടീം മൊഞ്ചന്സ്...ബദറു സംഗീതം നല്കിയ ഹുമൈദിയന് ഗാനങ്ങളായിരുന്നു....കായിക മുറ്റത്ത് ഒരുപാട് മുന്നുലോടിയവർ....നിങ്ങളുടെ വിജയയാത്രക്ക് ഞങ്ങളുടെ ആത്മാർത്ഥമായ പച്ചക്കൊടി....
              ടോപില് ടോപ്പസ്.....വാരിസ് തുടങ്ങിയ ബിസ്മിയും ഹംദും..ജുനൈദ്  നിറഞ്ഞാടിയ അരങ്ങുകള്...ശാഹിദ് നിറം കൊടുത്ത ചിത്രങ്ങള്.....നിങ്ങള് ഈ രാപ്പകലുകളിലെ  നക്ഷത്രങ്ങളായിരുന്നു.......തോല്പ്പിക്കാനാവാത്ത ആവേശമായിരുന്നു........ടോപസ് ബ്രോസ്....കിടുക്കി, തിമിർത്തു..
നിങ്ങളുടെ പടയോട്ടത്തിന് ഞങ്ങളുടെ കയ്യടികള്....
            കപ്പുകളല്ല         നല്ല ഒർമ്മകളാണ് ഈ കാലമത്രയും,  ജീവിതത്തിലേക്ക് കടന്നു വന്ന പുതിയ കൂട്ടുകാർ.....പരിചമില്ലയ്മയുടെ മുഖംമൂടിയഴിച്ച് വെച്ച്  പിരിശം നിറച്ചു തന്ന പ്രിയപ്പെട്ടവരായി മാറിയവർ......
                     എല്ലാവർക്കും നന്ദി......കൂടെ നടന്നതിന്, കയ്യടിച്ചതിന്..അവസാന നേരത്ത്, ഇരുട്ടിലും എമറാള്ഡ്  പച്ചവിരിക്കുമെന്ന് ശ്രുതി പരന്നെഴുകിയനേരം, പെയ്യാനുറച്ച സങ്കട മഴയെ തോല്പ്പിച്ച് തിരിച്ചയച്ച റൂബി മേറ്റ്സിന്........ആവേശപ്പതാകയുയർത്തി ആ രാത്രിയുടെ നിലാവിനെ നിശ്പ്രഭമാക്കിയ കലാ സ്നേഹികള്ക്ക്....പിന്നാലെ വന്ന്  വിജയവഴി പറഞ്ഞു തന്ന കണ്ട്രോളർമാർക്ക്.....ഉസ്താദുമാർക്ക്...ചോരാത്ത ചൂരും ചുവയും പകർന്നവർക്ക്.......ഉറക്കമൊഴിച്ചിരുന്ന് പോയിന്റ്റ് ടേബിളിലിലേക്ക് വഴി കണ്ടു പിടിച്ചവർക്ക്.....
          മറക്കാനാവാത്ത ചിത്രമായി മാറുന്നു ഇതെല്ലാം.....വിദ്യാർത്ഥിക്കാലത്തെ  അവസാനത്തെ റബീഅ് കലാ മത്സരവും കൊടിയിറങ്ങുന്നത്  കരളറിഞ്ഞ വേദനയോടെ കണ്ടു നിന്നു..ആരവങ്ങള്ക്കിടയില്   ഇനി ഇങ്ങനെ ഒരു വേദിയില്  പ്രതീക്ഷയുടെ നിശാഗന്ധി വിരിയുന്നതും കാത്തു നില്ക്കാന് എനിക്കാവില്ലെന്ന ബോധത്തോടെ...
                                   

Comments

Post a Comment