1
ഒറ്റക്കു നടക്കാനറിയാതെ
രാത്രിയുടെ മുറ്റത്ത്
ഉദിക്കാനുള്ള
പുലരിയെക്കാത്തിരിപ്പായിരുന്നു ഞാന്..
മഴയൊഴിഞ്ഞ രാവിലെ
ചെളി നിറഞ്ഞ പാതയരികിലുടെ
കാലനക്കാനാവാതെ
കൂട്ടിനൊരാളെ തേടി
കണ്ണയച്ചിരിപ്പായിരുന്ന ഞാന്...
വായിക്കാനറിയാത്ത ഭാഷയില്
വിരലുകൊണ്ട് സംസാരിച്ച്
നടക്കാനുള്ള വഴിയെ പറ്റി
തിരക്കി നടപ്പായിരുന്നു ഞാന്...
2
പ്രിയ നായകാ..
നിങ്ങളുണ്ടായിരുന്നു മുന്നിലെങ്കില്
ഞാനെനിക്ക് വഴി പറയുമായിരുന്നു..
പരിചയം പിറക്കാത്ത പാതയില്
ഓടി നടക്കുമായിരുന്നു..
തടവാട്ടിലൊരിക്കല്
നിങ്ങളുടെ കൈ പിടിച്ച്
പിതാവിന്റെ കാലുകള് നടന്ന വഴിയിലൂടെ..
പതാകയുടെ സത്യ നിറം പകർന്ന്
നിങ്ങള് നടന്ന വഴികളില്
തെറ്റാത്ത കാലടിപ്പാടുകള് തുടർന്ന്..
നിങ്ങളുറക്കെ വിളിച്ച
ആദർശ മുദ്രാവാക്യം ഏറ്റു വിളിച്ച്..
3
പറയാതെ
ഇറങ്ങി നടന്നതെന്തേ
ഈ ഇരുട്ടിലെന്നെ
ഒറ്റക്കുപേക്ഷിച്ച്
മിണ്ടാതെ പോയതെന്തേ
സംസാരിക്കാനാവാത്ത
ഞങ്ങളെ
ഈ കവലയിലിരുത്തി..
സ്വർഗത്തിലേക്കുള്ള വഴിയില്
നിങ്ങളോട് ചേർന്ന്
ഞാനും വരും
ആ കാലടികളെ നോക്കി നോക്കി
പറയാന് മറക്കരുത്
ഞാനെങ്ങാനും
വഴിയറിയാതെ കുഴങ്ങിയാല്..
സലാം
യാ
ഖാഇദീ....

Comments
Post a Comment