കടലുറങ്ങാറില്ല,
പ്രതീക്ഷയുടെ ചൂണ്ടലെറിഞ്ഞ്
ജീവിത താളങ്ങളന്വേഷിച്ചിക്കുന്നവറ്ക്ക്
തിരമാല കൊണ്ട് സംഗീതമൊരുക്കി
അത് കവാത്തിരിക്കുന്നു..
ആകാശം സ്വപ്നം കാണാറില്ല,
വെളിച്ചം വാതില് തുറക്കുന്നതും കാത്ത്
ഉറങ്ങാന് കിടന്നവര്ക്ക്
നക്ഷത്രങ്ങള് കൊണ്ട് പുതപ്പിട്ട്
അത് നടക്കാനിറങ്ങുന്നു..
വഴികളെവിടെയും അവസാനിക്കുന്നില്ല,
പുതിയ ചിത്രങ്ങള്ക്ക്
നിറം കൊടുത്ത്
കാണാത്ത വരകളായി അവ തെളിഞ്ഞു വരുന്നു..
പ്രണയക്കുറിപ്പുകളില് അക്ഷരത്തെറ്റുകളില്ല,
അത്
ഒറ്റക്കു വായിക്കുന്ന കണ്ണുകളില്
ഒറ്റക്കു വായിക്കുന്ന കണ്ണുകളില്
പുതിയ ആശയങ്ങളായി
വിരിഞ്ഞു നില്ക്കുന്നു..
പറയാനുള്ളതൊന്നും നിശബ്ദതയെ കൊതിക്കുന്നില്ല,
കാതുകളില്ലാത്തതിടത്ത്
അത് ഒറ്റക്കിരിക്കുന്നു.
പക്ഷെ, പൊട്ടിത്തെറിക്കാന് ഇടങ്ങള് തേടുന്നു..
ഒന്നും അവസാനത്തെതല്ല,
തുടക്കത്തിലേക്ക് കണ്ണെറിഞ്ഞ്,
ഒടുക്കത്തെതിനോട് യാത്ര പറഞ്ഞ്,
കാത്തു നില്ക്കുകയാണത്രേ-

Comments
Post a Comment