നീ മുള്ക്കൂടാണെന്ന്
ചിലരൊക്കെ
പറഞ്ഞ നേരത്ത്,
നിന്നകത്തെ
റോസാ പൂ തേടി വന്നതായിരുന്നു ഞാന്..
ചുട്ടുപൊള്ളുന്ന മരുക്കാടെന്ന്
കേട്ടപ്പോഴും
ആശ്വാസത്തിനൊരു മരുപ്പച്ച
പ്രതീക്ഷിച്ചിരുന്നു..
ആഴത്തിലേക്ക് നീളുന്ന
ചുഴിയാണ് മുന്നിലുള്ളതെന്നറിഞ്ഞിട്ടും
കൂടെ നീയുണ്ടാവുമെന്നായിരുന്നു
വിചാരം..
എന്നിട്ട്.
ഞാനിവിടെ നിന്ന്
തിരിച്ച് നടക്കേണ്ടി വന്നു.
പക്ഷെ, എനിക്കൊരു വിശ്വാസമുണ്ട്
ഞാനെത്തിയ വഴി
പിന്നോട്ടുമുണ്ടെന്ന്.
ഞാനെഴുതിയ ഡയറിക്കുറിപ്പുകളിൽ നിന്ന്
അവർ നിന്നെ വായിക്കുമെന്നും.
ചിലരൊക്കെ
പറഞ്ഞ നേരത്ത്,
നിന്നകത്തെ
റോസാ പൂ തേടി വന്നതായിരുന്നു ഞാന്..
ചുട്ടുപൊള്ളുന്ന മരുക്കാടെന്ന്
കേട്ടപ്പോഴും
ആശ്വാസത്തിനൊരു മരുപ്പച്ച
പ്രതീക്ഷിച്ചിരുന്നു..
ആഴത്തിലേക്ക് നീളുന്ന
ചുഴിയാണ് മുന്നിലുള്ളതെന്നറിഞ്ഞിട്ടും
കൂടെ നീയുണ്ടാവുമെന്നായിരുന്നു
വിചാരം..
എന്നിട്ട്.
ഞാനിവിടെ നിന്ന്
തിരിച്ച് നടക്കേണ്ടി വന്നു.
പക്ഷെ, എനിക്കൊരു വിശ്വാസമുണ്ട്
ഞാനെത്തിയ വഴി
പിന്നോട്ടുമുണ്ടെന്ന്.
ഞാനെഴുതിയ ഡയറിക്കുറിപ്പുകളിൽ നിന്ന്
അവർ നിന്നെ വായിക്കുമെന്നും.
Comments
Post a Comment